കൊച്ചി: രാമായണത്തിന്റെ മൂല്യങ്ങളില്‍ ഊന്നിയാണ് ഭാരതം പുരോഗതിയിലേയ്ക്ക് കുതിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭാരതം സാസ്കാരിക നവോത്ഥാനത്തിന്റെ ഉയര്‍ച്ചക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ......
പുകവലി സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കാം. 2000 മുതൽ 2026 വരെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ, പുകവലിക്കുന്ന സ്ത്രീകളിൽ പുകവലിക്കാത്തവരെ അപേക്ഷിച്ച് വന്ധ്യതയ്ക്കുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കൊച്ചി : നാടകകലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മ ന്തി പി സി വിഷ്ണുനാഥ് പറഞ്ഞു. നാടക സമിതികളെ വളർത്താൻ സർക്കാർ സാ മ്പത്തിക സഹായം നൽകും. ......
ആലപ്പുഴ: കേരളത്തിന്റെ തനത് കായിക-സാംസ്കാരിക പാരമ്പര്യമായ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്ക് ഉയർത്താൻ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് ഇന്ന് (സെപ്റ്റംബർ 19, ശനി) കരുവാറ്റ ലീഡിംഗ് ചാനൽ വാട്ടർ സ്റ്റേഡിയത്തിൽ തുടക്കമാകും. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപത് സ്ഥാനത്തെത്തിയ ചുണ്ടൻ വള്ളങ്ങളാണ് സി ബി എൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
ഉച്ചയ്ക്ക് 2 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ......
കൊച്ചി: സാമ്പത്തിക പ്രയാസങ്ങളാലോ മാതാപിതാക്കളുടെ ജീവിതത്തിരക്കുകളാലോ പ്രഭാതഭക്ഷണം കഴിക്കാതെ ഒരു കുട്ടിയും സ്കൂളിലെത്തേണ്ട സാഹചര്യമുണ്ടാകരുതെന്ന ലക്ഷ്യത്തോടെ എറണാകുളം എം.എൽ.എ ടി.ജെ. വിനോദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഗുഡ് മോർണിംഗ് എറണാകുളം’ പ്രഭാതഭക്ഷണ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. ......
കൊച്ചി: സിപിഐഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഫ് കൺവീനറും പാർലിമെന്റ് അംഗവുമായിരുന്ന എം എം ലോറൻസിന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ഞായറാഴ്ച അനുസ്മരണ സമ്മേളനം നടത്തും.നവോത്ഥാന സാംസ്കാരിക കേന്ദ്രം പച്ചാളം ചാത്യാത്ത് ജിഡ ക്വീൻസ് വാക്ക് വേയിൽ വൈകിട്ട് 5.30 ന് നടത്തുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. സി എൻ മോഹനൻ ഉത്ഘാടനം ചെയ്യും.എച്ച്എംഎസ് ദേശീയ സെക്രട്ടറി അഡ്വ. ......
കോഴിക്കോട്: തങ്ങൾക്ക് പ്രചോദനമായ ഒരു കാലഘട്ടത്തിലെ സംസ്കൃതിയും സംസ്കാരവും മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ, അമ്മ കസ്തൂരിഭായ് പകർന്നുനൽകിയ കാര്യങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച സർ സോഹൻ റോയിയുടെ നടപടി മാതൃകാപരമാണെന്ന് പ്രശസ്ത എഴുത്തുകാരി കെ.പി. സുധീര പറഞ്ഞു. ......
തിരുവനന്തപുരം: സിഎംആർഎൽ–വീണ വിജയൻ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ......
വിവാഹച്ചടങ്ങിന് സ്റ്റേജ് ഡെക്കറേഷനും 250 പേർക്ക് ഭക്ഷണവും ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം വിവാഹദിവസം ഭക്ഷണം എത്തിക്കാതിരുന്നതായി പരാതി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്സ് ആൻഡ് കാറ്ററിംഗ് ഉടമ വിഷ്ണു മോഹനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം സ്വദേശിയുടെ പരാതിയിലാണ് നടപടി. ......
കൊച്ചി : കോലഞ്ചേരി മെഡിക്കല്‍ മിഷന് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക കാര്‍ഡിയോളജി പ്രഭാഷണം സെപ്റ്റംബര്‍ 21-ന് വൈകിട്ട് 4-ന് കോളേജ് ക്യാമ്പസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഇന്നലെ, ഇന്ന്,നാളെ എന്ന വിഷയത്തില്‍ ആധുനിക ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയിലെ ആഗോള പ്രതിഭയും ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള പ്രമുഖ ഗവേഷകനുമായ പ്രൊഫ. ......